
ഷെയിന്‍ നിഗത്തിന്റെ സിനിമകളുടെ പോസ്റ്റര്‍ ആസൂത്രിതമായി നശിപ്പിക്കുന്നതിനെതിരേ പരാതി നല്‍കുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. തിങ്കളാഴ്ച പരാതി നല്‍കുമെന്ന് സന്തോഷ് കുരുവിള പറഞ്ഞു. എല്ലാ തെളിവുകളുമായി പോലീസില്‍ പരാതിപ്പെടുമെന്നാണ് സന്തോഷ് കുരുവിള വ്യക്തമാക്കുന്നത്.
ഷെയിന്‍ നിഗത്തെ നായകനാക്കി ഉണ്ണി ശിവലിംഗം സംവിധാനംചെയ്ത 'ബള്‍ട്ടി' എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് സന്തോഷ് ടി. കുരുവിള. തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്ന 'ബള്‍ട്ടി'യുടെ പോസ്റ്റര്‍ കീറിമാറ്റി മറ്റ് ചിത്രങ്ങളുടേത് പതിക്കുന്നുവെന്ന ആരോപണവുമായി സന്തോഷ് കുരുവിള നേരത്തെ രംഗത്തെത്തിയിരുന്നു. 'ബള്‍ട്ടി'ക്കുപുറമേ ഷെയിന്‍ നിഗത്തിന്റെ തന്നെ 'ഹാല്‍' എന്ന ചിത്രത്തിന്റേയും പ്രൊമോഷന്‍ സാമഗ്രികള്‍ നശിപ്പിക്കുന്നുവെന്നായിരുന്നു സന്തോഷ് കുരുവിളയുടെ ആരോപണം.
മുന്‍നിരയിലേക്ക് എത്തുന്ന യുവനടനായ ഷെയിന്‍ നിഗത്തെ അപ്രസക്തനാക്കാന്‍ ശ്രമം നടക്കുന്നു. ഷെയിന്‍ നിഗത്തെ ലക്ഷ്യംവെച്ച് ആക്രണമുണ്ടാവുന്നു. പത്തുദിവസത്തോളമായി ഇത് തുടരുന്നുവെന്നും സന്തോഷ് കുരുവിള ആരോപിച്ചിരുന്നു. 'ബള്‍ട്ടി'യുടെ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍ എന്ന് അവകാശപ്പെട്ട് ഏതാനും ചിത്രങ്ങളും സന്തോഷ് കുരുവിള പങ്കുവെച്ചിരുന്നു.
സന്തോഷ് കുരുവിളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സിനിമാസ്വാദകരെത്തി. ഇതില്‍ ഒരാള്‍ നിര്‍മാതാവിനോട് നിയമവഴി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. പോലീസില്‍ പരാതി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതിന് മറുപടി നല്‍കിയപ്പോഴാണ്, തിങ്കളാഴ്ച എല്ലാ തെളിവുകളുമായി പരാതി നല്‍കുമെന്ന് സന്തോഷ് കുരുവിള അറിയിച്ചത്.
Content Highlights: Producer Santhosh T Kuruvilla alleges systematic destruction of Shane Nigam`s movie poster for `Balti` and `Haal`. Will file a complaint with evidence
Published: 03 Oct 2025, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented