ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ടീം ഒന്നിക്കുന്ന ലിറ്റിൽ ഹാർട്സ് പ്രദർശനത്തിനൊരുങ്ങുന്നു സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിബി, ശോശ എന്നീ കഥാപാത്രങ്ങളെയാണ് ഷെയ്നും മഹിമയും എത്തുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്.
വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. ബാബുരാജ്, ഷമ്മി തിലകൻ,ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.
ക്യാമറ -ലുക്ക് ജോസ്. എഡിറ്റർ -നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് -അനിറ്റാരാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് -ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ -ദിപിൽ ദേവ്, അസോസിയേറ്റ് ഡയറക്ടർ -മൻസൂർ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ -ഡേവിസൺ സി ജെ, മേക്കപ്പ് -പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം -അരുൺ മനോഹർ, ആർട്ട് -അരുൺ ജോസ്, കൊറിയോഗ്രഫി -ഷെരിഫ് മാസ്റ്റർ.
പിആർഓ -മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -അനീഷ് ബാബു, ഡിസൈൻസ് -ഏസ്ത്തറ്റിക് കുഞ്ഞമ്മ, മാമിജോ. ചിത്രം ഈ മാസം ഏഴിന് തിയേറ്ററുകളിലെത്തും.
Content Highlights: shane nigam and mahima nambiar movie little hearts from june 7
Published: 03 Jun 2024, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented