
ചിരിപ്പിച്ചും പ്രണയിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകമനസ്സിൽ ഇടം നേടി രണ്ടാം വാരം പ്രദർശന വിജയം തുടരുകയാണ് 'ലിറ്റിൽ ഹാർട്ട്സ്'. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ, രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർട്ട്സിന്റെ സംവിധായകർ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും 'ലിറ്റിൽ ഹാർട്ട്സ്' ശ്രദ്ധേയമാണ്.
രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവതി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എ, ഷിബിൻ മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ പുതുമുഖം എന്ന നിലയിൽ ഷിബിൻ മാത്യുവിന്റെ അഭിനയം ശ്രദ്ധ നേടുന്നുണ്ട്. ഷെയ്ൻ നിഗത്തിന് ഒപ്പമെത്തുന്ന നർമ്മം നിറഞ്ഞ തൊട്ടപ്പണിക്കാരന്റെ കഥാപാത്രം കയ്യടി നേടുന്നുണ്ട്. വെബ് സീരീസിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഷിബിൻ മാത്യു അഭിനയ രംഗത്ത് എത്തുന്നത്. ടോവിനോ തോമസ് ചിത്രം വാശി, ഇവ, റിയാസ് ഖാന്റെ തമിഴ് ചിത്രം തിരുമതി സെൽവി എന്നീ സിനിമകളിലും ഷിബിൻ മാത്യു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് മാനേജിങ് ടീമിലും ഷിബിൻ മാത്യു ഭാഗമാണ്.
സിബി എന്ന കഥാപാത്രമായി ഷെയ്ൻ നിഗവും ബേബിയായി ബാബുരാജും സിസിലിയായി രമ്യയും തിളങ്ങുമ്പോൾ ശോശയായി മഹിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സൗഹൃദവും പ്രണയവും നിറച്ച് ലളിതമായി പോകുന്ന കഥ സങ്കീർണ്ണമാകുന്നത് മറ്റ് ചില വിഷയങ്ങൾ കൂടി ലിറ്റിൽ ഹാർട്സ് ചർച്ചചെയ്യുമ്പോഴാണ്. ലിറ്റിൽ ഹാർട്ട്സിന്റെ തിരക്കഥ ഒരുക്കിയത് രാജേഷ് പിന്നാടൻ. ബിജു മേനോൻ റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.
ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ. ക്യാമറ -ലുക്ക് ജോസ്. എഡിറ്റർ -നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് -അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ് -ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ -ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ -ഡേവിസൺ സി ജെ, മേക്കപ്പ് -പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം -അരുൺ മനോഹർ, ആർട്ട് -അരുൺ ജോസ്, കൊറിയോഗ്രഫി -റിഷ്ദാൻ അബ്ദുൾ റഷീദ്, സ്റ്റിൽസ് -അനീഷ് ബാബു, ഡിസൈൻസ് -ഏസ്ത്തറ്റിക് കുഞ്ഞമ്മ, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: actor shibin mathew little hearts malayalam movie second week
Published: 15 Jun 2024, 07:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented