മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പൃഥ്വിരാജിനെക്കുറിച്ചും തിലകനെക്കുറിച്ചും ഷമ്മി തിലകൻ സംസാരിച്ചത്.

പൃഥ്വിരാജ്, ഷമ്മി തിലകൻ | ഫോട്ടോ: Facebook, സ്ക്രീൻഗ്രാബ്
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ തന്റെ പ്രകടനത്തെ അഭിനന്ദിച്ചതിന് നടൻ പൃഥ്വിരാജിനോടുള്ള സ്നേഹവും നന്ദിയും തുറന്നുപറഞ്ഞ് ഷമ്മി തിലകൻ. ഷമ്മി തിലകന്റെ പ്രകടനം കണ്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവ് തിലകനെ ഓർമവന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് പൃഥ്വിരാജ് നൽകിയ ആ പ്രോത്സാഹനം തൻ്റെ മനസ്സിൽ തട്ടിയെന്ന് ഷമ്മി തിലകൻ പറഞ്ഞു. പൃഥ്വിയുടെ വാക്കുകളെ താനൊരു അവാർഡ് പോലെയാണ് കാണുന്നതെന്നും അദ്ദേഹം മനസുതുറന്നു.
മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പൃഥ്വിരാജിനെക്കുറിച്ചും തിലകനെക്കുറിച്ചും ഷമ്മി തിലകൻ സംസാരിച്ചത്. ഭാസ്കരൻ മാസ്റ്റർ എന്ന വേഷത്തിലേക്ക് തന്നെ നിർദേശിച്ചത് പൃഥ്വിരാജാണ് എന്നാണ് തന്റെ അറിവെന്ന് ഷമ്മി തിലകൻ പറഞ്ഞു. തിലകൻ ശൈലിയാണ് ഈ കഥാപാത്രത്തിന് വേണ്ടത്. തിലകൻ ഇപ്പോഴില്ലാത്തതുകൊണ്ട് ആ ശൈലിക്ക് അടുത്തുനിൽക്കുന്നു എന്നതുകൊണ്ടാവാം ആ കഥാപാത്രം തന്നെ തേടിയെത്തിയത്. പല തലങ്ങളുള്ള കഥാപാത്രമാണ് ഭാസ്കരൻ മാസ്റ്റർ. രാജുവിന്റെ കഥാപാത്രത്തിനുപോലും ഇത്രയും ലേയറുകളില്ല. എഴുത്തുകാരന്റെ പിന്തുണ ഏറ്റവും കൂടുതൽ ഈ കഥാപാത്രത്തിനായിരുന്നെന്നും ഷമ്മി തിലകൻ പറഞ്ഞു.
"പൃഥ്വിരാജിനേക്കാൾ കൂടുതൽ ബന്ധമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അച്ഛനുമായിട്ടാണ്. സുകുവേട്ടനാണ് എന്റെ ആദ്യസിനിമയുടെ നിർമാതാവ്. ഷമ്മിച്ചേട്ടന്റെ പ്രകടനം കണ്ടപ്പോൾ തിലകൻ അങ്കിളിനെ ഓർമ വന്നുവെന്നാണ് രാജു പറഞ്ഞത്. ആ പ്രശംസ ഒരു അവാർഡ് പോലെയാണ് കാണുന്നത്. ഇതുവരെയായിട്ടും അവനോട് ഒരു നന്ദി പറയാൻ എനിക്ക് പറ്റിയിട്ടില്ല. നീ തന്ന പ്രോത്സാഹനം മനസിൽതട്ടി. ഐ ലവ് യു, ഐ ലവ് യു, ലവ് യു സോ മച്ച്." ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ'യുടെ അതേ പേരിലുള്ള ദൃശ്യാവിഷ്കാരമാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Shammy Thilakan Expresses Gratitude to Prithviraj Sukumaran for "Vilayath Buddha" Praise
Published: 28 Nov 2025, 12:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented