
ഷമ്മി തിലകന്‍ ആരാധകന്റെ കമന്റിന് നല്കിയ മറുപടി, 'വിലായത്ത് ബുദ്ധ' പോസ്റ്ററില്‍ ഷമ്മി തിലകന്‍ | Photo: Special Arrangement
തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്- ജയന്‍ നമ്പ്യാര്‍ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ദൈര്‍ഘ്യം കുറച്ചതായി നടന്‍ ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കവെയാണ് ചിത്രത്തില്‍ ഭാസ്‌കരന്‍ മാഷായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷമ്മി തിലകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രേക്ഷകരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത് സിനിമയുടെ ദൈര്‍ഘ്യം കുറച്ചെന്നാണ് ഷമ്മി തിലകന്‍ ആരാധകന്റെ കമന്റിന് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ശേഷം സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് ചില പ്രേക്ഷകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് (രണ്ടു മണിക്കൂര്‍ 56 മിനിറ്റ്) ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ രണ്ടുമണിക്കൂര്‍ 45 മിനിറ്റാക്കിയിരിക്കുകയാണ്.
പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉടനടി മാറ്റങ്ങള്‍ വരുത്തിയതിനെ സിനിമാസ്വാദകര്‍ അഭിനന്ദിച്ചിരിക്കുകയാണ്. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യില്‍, പൃഥ്വിരാജ് അവതരിപ്പിച്ച 'ഡബിള്‍ മോഹന്‍' എന്ന കഥാപാത്രത്തിനൊപ്പം ഷമ്മി തിലകന്‍ അവതരിപ്പിച്ച 'ഭാസ്‌കരന്‍ മാഷ്' എന്ന കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ച ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം നവംബര്‍ 21-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ചിരിക്കുന്ന ബ്രഹ്‌മാണ്ഡസിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി. അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദ, രാജശ്രീ, അനു മോഹന്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Content Highlights: 'Vilayath Buddha' Runtime Adjusted: Shammi Thilakan Responds to Fan Feedback on Lengthy Duration
Published: 25 Nov 2025, 08:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented