സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന പഠാന്‍. പ്രീ ബുക്കിങ്ങില്‍ മികച്ച സ്വീകാര്യതയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 

To advertise here,

ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജര്‍മനിയിലും തരംഗമാവുകയാണ് പഠാന്‍. പ്രീ ബുക്കിങ്ങിലൂടെ ജര്‍മനിയില്‍ നിന്ന് 1,50,000 യൂറോ നേടിയെന്നാണ് വിവരങ്ങള്‍. ഈ നേട്ടത്തോടെ യാഷ് നായകനായെത്തിയ 'കെജിഎഫ് ചാപ്റ്റര്‍ 2' ന്റെ ലൈഫ് ടൈം കളക്ഷന്‍ പഠാന്‍ തകര്‍ത്തിരിക്കുകയാണ്.

ജര്‍മനിയില്‍ നിന്നും 1,44,000 യൂറോയാണ് 'കെജിഎഫ് 2' നേടിയത്. 1,55,000 യൂറോ നേടിയ മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. 

ജനുവരി 25-നാണ് പഠാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.