രാജ്യമൊട്ടാകെ ആവേശം തീര്‍ത്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കെ.ജി.എഫ് ചാപ്റ്റര്‍ 2. യാഷ് നായകനായെത്തിയ ചിത്രത്തില്‍ വില്ലനായ അധീരയായി എത്തിയത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരുന്നു. നിരവധി കളക്ഷന്‍ റെക്കോഡുകളാണ് ചിത്രം തകര്‍ത്തത്. 

To advertise here,

ഇപ്പോഴിതാ ചിത്രം റിലീസ് ആയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു സര്‍പ്രൈസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള വ്യക്തമായ സൂചന വീഡിയോയിലുണ്ട്. 

1978 മുതല്‍ 81 വരെയുള്ള കാലം റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം വീഡിയോയിലുണ്ട്. കെ.ജി.എഫ് ചാപ്റ്റര്‍ 2-ന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ കെ.ജി.എഫ് 3 യെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ പിന്നീട് ഒരു ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന വീഡിയോ വീണ്ടും ആരാധകരെ ആവേശത്തിലാക്കുകയാണ്. 

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫില്‍ ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍. സിംഹ, മിത വസിഷ്ട തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.