ഗിറ്റാര്‍ വായിച്ച് പാട്ടുപാടി സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് അബ്റാം. ലേഡി ഗാഗയുടെയും ബ്രൂണോ മാര്‍സിന്റെയും ഹിറ്റായ 'ഡൈ വിത്ത് സ്മൈല്‍' എന്ന ഗാനമാണ് അബ്റാം വേദിയില്‍ ഗിറ്റാര്‍ വായിച്ച് ആലപിച്ചത്. അബ്റാം ഗാനം ആലപിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ക്യൂട്ട് എന്നാണ് പലരും അബ്റാമിന്റെ വീഡിയോയ്ക്ക് നല്കിയ കമന്റ്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് സ്കൂളിലെ ആഘോഷപരിപാടിക്കിടെയുള്ള അബ്റാമിന്റെ ദൃശ്യങ്ങളാണെന്നാണ് കരുതുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. എന്തായാലും ഷാരൂഖിന്റെ മകന്റെ വീഡിയോ താരത്തിന്റെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂന്നുമക്കളില്‍ ഇളയവനാണ് അബ്റാം. ആര്യന് ഖാന്, സുഹാന ഖാന് എന്നിവരാണ് ദമ്പതിമാരുടെ മറ്റുമക്കള്‍.
Content Highlights: shah rukh khan's son abram singing with guitar video goes viral
Published: 26 Feb 2025, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented