
ഷാരൂഖ് ഖാനെ കാണാനായി ഓടുന്ന ആരാധകർ, ഷാരൂഖ് ഖാൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്, AFP
നടൻ ഷാരൂഖ് ഖാന്റെ 60-ാം പിറന്നാൾ ആഘോഷങ്ങളും അതിനോടുള്ള ആരാധകരുടെ പ്രതികരണങ്ങളുമാണ് വാർത്തകളിൽ നിറയുന്നത്. ഓരോ വർഷവും ജന്മദിനങ്ങളിൽ, ഷാരൂഖ് ഖാൻ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനായി മന്നത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇഷ്ടതാരത്തിന്റെ പിറന്നാൾദിനത്തിൽ അദ്ദേഹത്തെ നേരിൽക്കാണാനായി നിരവധി ആരാധകരാണ് മന്നത്തിനുമുന്നിൽ തടിച്ചുകൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയാ പേജുകളിൽ വൈറലാണ്.
അലിബാഗിലെ ഒരു പാർട്ടിയിൽ പോയശേഷം ഷാരൂഖ് ഖാൻ മുംബൈയിലെ വസതിയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത പരന്നതോടെ പ്രദേശമെമ്പാടും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരു നോക്കുകാണാനായി ആരാധകർ മുംബൈ നഗരത്തിലൂടെ മന്നത്ത് ലക്ഷ്യമാക്കി ഓടുകയായിരുന്നു.
തങ്ങളുടെ ഫോണുകളുമായി ധാരാളം പേർ ഷാരൂഖ് ഖാനെ കാണാനായി മന്നത്തിന് പുറത്ത് കാത്തുനിന്നിരുന്നു. ചില ആരാധകർ ബീച്ച് വഴിയാണ് മന്നത്തിന് സമീപത്തേക്ക് എത്തിയത്. ഇവരെ നിയന്ത്രിക്കാൻ പോലീസ് നന്നേ ബുദ്ധിമുട്ടി.
യുകെ, നേപ്പാൾ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ താരത്തിന് ആശംസകൾ നേരാനായി മന്നത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി അലിബാഗിൽ നടന്ന പാർട്ടിക്ക് ശേഷം ഷാരൂഖ് ഖാന്റെ കാറുകൾ മുംബൈയിലേക്ക് എത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ആരാധകരുടെ സ്നേഹത്തിന് മറുപടിയായി, തന്റെ ജന്മദിനത്തിൽ ഷാരൂഖ് ഖാൻ തന്റെ അടുത്ത ചിത്രമായ 'കിംഗ്'-ന്റെ ഫസ്റ്റ് ഗ്ലിംസ് പങ്കുവെച്ചിരുന്നു. റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹാന ഖാൻ, ദീപിക പദുകോൺ, അനിൽ കപൂർ, അർഷാദ് വാർസി, റാണി മുഖർജി, അഭിഷേക് ബച്ചൻ, ജാക്കി ഷ്രോഫ്, ജയദീപ് അഹ്ലാവത്, അഭയ് വർമ്മ എന്നിവരുൾപ്പെടെയുള്ള താരനിര ചിത്രത്തിലുണ്ട്. ചിത്രം 2026-ൽ റിലീസ് ചെയ്യും.
Content Highlights: Shah Rukh Khan celebrates his 60th birthday with massive fan gatherings at Mannat and the exciting reveal of his upcoming film `King`s first look.
Published: 02 Nov 2025, 06:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented