
തിയേറ്റര്‍ എന്ന ചിത്രത്തിനായി ഒരുങ്ങുന്ന റിമ/ സിനിമയില്‍ നിന്ന് | Photo: instagram/ sethusivanandan
‘തിയേറ്റര്‍’ എന്ന ചിത്രത്തിനായി ചെയ്ത പ്രോസ്തറ്റിക് മേക്കപ്പിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് പ്രോസ്തറ്റിക് മേക്കപ്പ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദന്‍. റിമ കല്ലിങ്കലിന്റെ കഥാപാത്രത്തിനായി ചെയ്ത മേക്കപ്പിന്റെ വീഡിയോയാണിത്. ഒരു പ്രാണി ശരീരത്തില്‍ കടിച്ചതിനുശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായിട്ടാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്.
വിവിധ ഘട്ടങ്ങളായി ത്വക്കിനുണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം ക്ലേയിലും പിന്നീട് സിലിക്കണിലുമാണ് ചെയ്‌തെടുത്തത്. ഓരോ ദിവസവും നാല് മണിക്കൂറോളം ഈ മേക്കപ്പിനായി വേണ്ടിവന്നുവെന്നും റിമ വലിയ പിന്തുണയാണ് നല്‍കിയതെന്നും സേതു പറയുന്നു. മനോജ് കിരണ്‍, അഷ്‌റഫ്, വിക്കി, പ്രശാന്ത് എന്നിവരായിരുന്നു ടീമില്‍ ഒപ്പമുണ്ടായിരുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഇത്രയും കഠിനധ്വാനം നിറഞ്ഞ ജോലി വളരേയധികം എളുപ്പവും എന്നെന്നും ഓര്‍മിക്കാവുന്നതുമാക്കി മാറ്റിത്തന്ന മേക്കപ്പ് ടീമിന് നന്ദി പറഞ്ഞ് റിമ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന വര്‍ക്കാണ് ഇതെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
Content Highlights: sethu sivanandan shares video of rima kallingals prosthetic make up for theatre
Published: 25 Oct 2025, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented