
മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് നടി പിറന്നാൾ ആഘോഷിച്ചു.
സഹപ്രവർത്തകർക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യ പങ്കുവെച്ചു. ‘എന്റെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി’, ആരാധ്യ കുറിച്ചു. രാം ഗോപാൽ വർമയുടെ ഹൈദരാബാദിലെ ഓഫിസിൽ വച്ചായിരുന്നു ആഘോഷം.
പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ രാം ഗോപാൽ വർമയും പങ്കുവെച്ചിട്ടുണ്ട്.
ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തുന്നതും സിനിമയിൽ അവസരം നൽകുന്നതും. രവി വർമ്മ നിർമ്മിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. നവംബർ നാലിന് 'സാരി' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Content Highlights: saree movie actress aradhya birthday celebration director ram gopal varma
Published: 28 Sept 2024, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented