
തന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൗതുകം കൊണ്ടുവരുന്നയാളാണ് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. വർമ അവതരിപ്പിക്കുന്ന സാരി എന്ന പുതിയ ചിത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചത് രണ്ട് സർപ്രൈസുകളാണ്. ഒന്ന് മലയാളി നായികയായ ആരാധ്യ ദേവി. രണ്ടാമത്തേത്ത് AI വഴി സൃഷ്ടിച്ച പാട്ടുകൾ. ചിത്രത്തിലെ അത്തരത്തിലൊരു ഗാനത്തിന്റെ വീഡിയോ പുറത്തെത്തിയിരിക്കുകയാണിപ്പോൾ.
ചിത്രത്തിൽ സിറാ ശ്രീ എഴുതി ഡി.എസ്.ആർ. ബാലാജി എഴുതി കീർത്തന ശേഷ് ആലപിച്ച ഐ വാണ്ട് ലവ് എന്നൊരു ഗാനമുണ്ട്. ഈ ഗാനത്തിന്റെ AI പതിപ്പാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. യഥാർത്ഥ ഗാനത്തെ AI സഹായത്തോടെ പുതുരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാൽ വർമയും സംഘവും. അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന ആരാധ്യ ദേവിതന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം.
ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ഉൾപ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. "എഐ ആപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി വർമയും ചേർന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്. താമസിയാതെ സംഗീതരംഗം എഐ കീഴടക്കും." നേരത്തേ രാം ഗോപാൽ വർമ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതിങ്ങനെ.
രവി വർമ്മ നിർമ്മിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Content Highlights: Aaradhya Devi's Glamour Song from Saree Movie, Song made with AI
Published: 18 Oct 2024, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented