പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിലേക്ക്. ടോവിനോ തോമസ് നായകനാവുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തിലുമെത്തുന്നത്.

To advertise here,

കാലാ, കബാലി, ജിഗർതണ്ടാ, പിസ, വട ചെന്നൈ, പരിയേറും പെരുമാൾ, സൂതു കാവും, ഭൈരവാ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സന്തോഷ്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.  രചന ജിനു എബ്രഹാം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിങ് സൈജു ശ്രീധറും നിർവഹിക്കുന്നു.

ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Content Highlights: Santhosh Narayanan Tamil Music Director in Tovino Thomas Movie