
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18-ന് ആണ്. ഡോ. പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.
കോമയിൽനിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. ആ കൗതുകത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലർ. മാത്രമല്ല, കഥാപാത്രത്തിന് സൂപ്പർഹിയറിങ് അല്ലാതെ, മറ്റെന്തെങ്കിലും കഴിവുകൾ കൂടിയുണ്ടോ എന്ന സംശയവും ആകാംക്ഷയും പ്രേക്ഷകരിൽ ജനിപ്പിക്കുന്ന ചില സംഭാഷണങ്ങളും ട്രെയ്‌ലറിനെ ഏറെ രസകരമാക്കുന്നുണ്ട്.
ചിത്രത്തിലെ വളരെ നിർണായകമായ, കഥാഗതിയിൽ ഏറെ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളെയാണ് ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർ അവതരിപ്പിക്കുന്നത് എന്നും ട്രെയ്ലർ വ്യക്തമാക്കുന്നുണ്ട്. മേക്കിങ് നിലവാരംകൊണ്ട് ഇതൊരു ചെറിയ സ്‌കെയിൽ ചിത്രമല്ല എന്ന ഫീലാണ് ട്രെയ്‌ലറിലെ ദൃശ്യങ്ങൾ സമ്മാനിക്കുന്നത്. സംഗീത് പ്രതാപ്- ഷറഫുദ്ദീൻ ടീമിന്റെ അതീവരസകരമായ ഓൺസ്‌ക്രീൻ കെമിസ്ട്രിയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന സാധാരണക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവരസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. ഇതിനോടകം പുറത്തുവന്ന, ചിത്രത്തിലെ രണ്ടുഗാനങ്ങളും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണതയോടെ ഒരുക്കിയ ചിത്രം, ശബ്ദമിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത- ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കി. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റർ: രാകേഷ് ചെറുമഠം, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രങ്ങൾ: ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, അജിത് ജോസ്, വി.എഫ്.എക്‌സ്: പ്രൊമൈസ് വി.എഫ്.എക്‌സ്, മാർജാര വി.എഫ്.എക്‌സ്, അസോസിയേറ്റ് ഡയറക്ടർ: മുബീൻ റാഫി, പ്രൊജക്ട് ഡിസൈനർ: അമൃത മോഹൻ, അസോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ, പി.ആർ.ഒ: ശബരി.
Content Highlights: trailer for 'Its A Medical Miracle', starring Sangeeth Prathap and Sharafudheen, has been officially released. Directed by debutant Syamin Gireesh, the film is scheduled for a worldwide theatrical release on September 18. The storyline follows Sangeeth Prathap's character gaining super-hearing abilities after waking up from a coma. Written by Nileen Sandra and produced by Dr. Paul Varghese and Sujith J. Nair, the movie also stars Akhila Bhargavan in a key lead role. The film features music by Mujeeb Majeed with sound design by Nixon George, distributed in Kerala by Dream Big Films.
Published: 10 Sept 2026, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented