
മരയ്ക്കാർ, കാവൽ എന്നീ ചിത്രങ്ങൾക്കെതിരെയുള്ള ഡീഗ്രേഡിങ്ങിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രണ്ടു സിനിമകളെയും ഇകഴ്ത്തി കാണിക്കാൻ ചിലർ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിമരക്കാരും കാവലും തീയറ്ററിൽ എത്തി ആദ്യ ഷോ പിന്നിടും മുൻപ് തന്നെ സിനിമയെ തകർക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയിരുന്നു. ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹൻലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലക്കാവണം. അല്ലാത്ത പരിശ്രമങ്ങൾ അപലപിക്കപ്പെടണം. വസ്തുതാപരമായ സിനിമ വിമർശനങ്ങളാവാം. എന്നാൽ നല്ല സിനിമകളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകരൊന്നും തന്നെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകൾ തകർക്കാൻ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയില്ലെന്നും സന്ദീപ് രൂക്ഷവിമർശനമുന്നയിക്കുന്നുണ്ട്. എല്ലാത്തിലും അഭിപ്രായമുള്ള നമ്മുടെ മുഖ്യമന്ത്രി പോലും മൗനത്തിലാണെന്നും സന്ദീപ് കൂട്ടിച്ചേർക്കുന്നു.
Content Highlights: Sandeep Warrier, marakkar arabikkadalinte simham movie, kaaval movie
Published: 08 Dec 2021, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented