
തന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ആരംഭിച്ചതിനെതിരേ നടി സംയുക്ത വർമ. ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നും നടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അതല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫെയ്സ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ തുടങ്ങിയതല്ല.
ഒരുപാട് പേർ അത് ഞാനാണെന്ന് വിചാരിച്ച് അതിൽ സന്ദേശമയക്കുന്നുണ്ട്. ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണ്. ശ്രദ്ധിച്ചിരിക്കണം’, സംയുക്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Content Highlights: Actress Samyuktha Varma alerts fans about a fake Facebook profile impersonating her. She urges caution against online scams. Official Instagram is verified.
Published: 07 Nov 2025, 06:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented