നിരവധി യൂട്യൂബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ നായകനായി മലയാള ചിത്രം വരുന്നു. പ്രശസ്ത സംവിധായകൻ ബാബു തിരുവല്ല ഒരുക്കുന്ന സമം എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് മലയാളസിനിമയിൽ അരങ്ങേറുന്നത്.

To advertise here,

മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് ബാബു തിരുവല്ല. തനിയെ, തനിച്ചല്ല ഞാൻ, മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.

മനോജ് കെ.ജയൻ, അശോകൻ, പുത്തില്ലം ഭാസി, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ - ഉണ്ണി മടവൂർ, പശ്ചാത്തല സംഗീതം - ഇഷാൻ ദേവ്, കല - പ്രദീപ്, പി.ആർ.ഒ- അയ്മനം സാജൻ .

സിംഫണി ക്രിയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെ നിർമ്മിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 15-ന് തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിക്കും.