ആരോഗ്യനിലയെക്കുറിച്ച് ആരാധകർ പങ്കുവെച്ച ആശങ്കകൾക്കിടെ തന്റെ ശരീരഭാരം കുറഞ്ഞതിനെപ്പറ്റി വെളിപ്പെടുത്തലുമായി നടൻ സൽമാൻ ഖാൻ. ആമസോൺ പ്രൈം വീഡിയോയുടെ അലയൻസ് ഷോയിലാണ് സൽമാന്റെ വെളിപ്പെടുത്തൽ.
സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ ഷോയിൽ പങ്കാളിയാണ്. കഴിഞ്ഞ ദിവസം പരിപാടിയിൽ സൽമാൻ ഖാൻ അതിഥിയായി പങ്കെടുത്തിരുന്നു. ഇതിനിടെ സഹോദരനുമായുള്ള സംഭാഷണത്തിനിടെയാണ് സൽമാൻ ഖാൻ തന്റെ ശരീരഭാരത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ഷോയ്ക്കിടെ സൽമാൻ ഖാൻ സൊഹൈലിന്റെ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചിരുന്നു. മെലിഞ്ഞല്ലോ എന്നായിരുന്നു സൽമാന്റെ ചോദ്യം. പിന്നാലെ തന്റെ സിക്സ് പാക്ക് പുറത്തുകാണിച്ച ശേഷം 12 കിലോ കുറഞ്ഞെന്ന് സൊഹൈൽ ഖാൻ മറുപടി നൽകി. തൊട്ടുപിന്നാലെയാണ് താൻ 16 കിലോ കുറഞ്ഞെന്ന് സൽമാൻ ഖാൻ പറഞ്ഞത്.
അടുത്തിടെ സൽമാൻ ഖാൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത വീഡിയോ വൈറലായിരുന്നു. ക്ഷീണിതനായ നിലയിലായിരുന്നു സൽമാൻ ഖാനെ വീഡിയോയിൽ കണ്ടത്. പിന്നാലെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകളിൽ പരോക്ഷ മറുപടി നൽകിയ സൽമാൻ ഖാൻ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകളിൽ വ്യക്തത വരുത്തിയിരുന്നില്ല.
Content Highlights: Bollywood actor Salman Khan has recently addressed growing concerns regarding his physical health and dramatic weight loss. Fans became deeply worried after a viral video from a public event showed the actor looking visibly exhausted and frail. Clarifying the situation, Salman revealed during an appearance on Amazon Prime Video's Alliance show that he has shed 16 kilograms. The disclosure occurred during an engaging banter with his brother, Sohail Khan, who himself showcased his six-pack abs and mentioned losing 12 kilograms. This direct statement from the superstar finally offers clarity and puts an end to the widespread speculations circulating across social media platforms
Published: 03 Aug 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented