ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ കഴിഞ്ഞദിവസം പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു. ഷർട്ടില്ലാതെ, ശരീരം പ്രകടിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രമാണ് വ്യാപകശ്രദ്ധനേടിയത്. ചിത്രത്തേക്കാൾ അതിന് അദ്ദേഹം പങ്കുവെച്ച അടിക്കുറപ്പ് വലിയ ചർച്ചയായി. തനിച്ചാവുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ തോന്നലുകളാണ് കുറിപ്പായി പങ്കുവെച്ചത്.
എന്നാൽ, ആ അടിക്കുറിപ്പ് ഇപ്പോൾ തനിക്ക് തന്നെ വയ്യാവേലിയായെന്ന് പറയുകയാണ് സൽമാൻ ഖാൻ. കുറിപ്പ് കണ്ട് അമ്മ പേടിച്ചുപോയെന്ന് സൽമാൻ ഖാൻ പറയുന്നു. കുറിപ്പ് ചർച്ചയായതോടെ വലിയ വാർത്തയായി. അതുകണ്ട് അമ്മ തന്നോട് എന്തുപറ്റി മോനേ എന്ന് അന്വേഷിച്ചുവെന്നും സൽമാൻ ഖാൻ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.
'ഞാൻ എന്നെക്കുറിച്ചല്ല പറഞ്ഞത്. ഇത്രയും വലിയ കുടുംബവും സുഹൃത്തുക്കളും ഉള്ളപ്പോൾ ഞാൻ അങ്ങനെ ഒറ്റയ്ക്കാവും. നിങ്ങളും പ്രാർഥനകളും ഉള്ളപ്പോഴെങ്ങനെ ഞാൻ തനിച്ചാവും. അങ്ങനെ പറഞ്ഞാൽ ഞാൻ ഏറ്റവും വലിയ നന്ദിയില്ലാത്തവനാവും', സൽമാൻ ഖാൻ പറഞ്ഞു.
'ചിലപ്പോൾ ആളുകളുടെ കൂടെ ഇരിക്കുന്നതിൽ എനിക്ക് മടുപ്പ് തോന്നും. അപ്പോൾ എനിക്ക് തനിച്ച് കുറച്ച് സമയം വേണം. അത്രയേ ഉള്ളൂ. ഇത്തവണ ഒരു ഫോട്ടോ പോലും പുറത്തുവന്നില്ല, എന്നിട്ടും അത് ബ്രേക്കിങ് ന്യൂസ് ആയി. എന്തുപറ്റി മോനേ എന്ന് എന്റെ അമ്മ എന്നോട് ചോദിച്ചു', അദ്ദേഹം കൂട്ടിച്ചേർത്തു.
തനിച്ചാവുന്നതിനെ വിശദീകരിക്കാൻ എലോൺ, ലോൺലി എന്ന വാക്കുകൾക്ക് നൽകിയ വ്യാഖ്യാനമാണ് കഴിഞ്ഞ ദിവസം സൽമാൻ ഖാൻ പങ്കുവെച്ചത്. 'നമുക്ക് രണ്ട് രീതിയിൽ തനിച്ചാവാം- ഒന്ന് എലോൺ, രണ്ട് ലോൺലി. തനിയെ ഇരിക്കാൻ നമ്മൾ സ്വയം തിരഞ്ഞെടുക്കുന്നതാണ് എലോൺ. എന്നാൽ, ആർക്കും നമ്മെ വേണ്ടാതാവുമ്പോഴുള്ള അവസ്ഥയാണ് ലോൺലി. ഇതിലേതാണ് വേണ്ടതെന്ന് നിങ്ങൾ തിരഞ്ഞെടുക്കുക'- എന്നായിരുന്നു കുറിപ്പ്.
Content Highlights: Salman Khan clarifies his recent social media post about loneliness. The actor explains the difference between being 'alone' and 'lonely'. Salman Khan reveals his mother was worried after seeing the viral post. The star emphasizes the support of his family and friends
Published: 19 May 2026, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented