
രണ്ടാം വാരത്തിലും ബോക്സ് ഓഫീസിൽ വിജയ പ്രദർശനം തുടർന്ന് "സലാർ". തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ, കെ. വി. രാമറാവു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഇതുവരെ 500 കോടിയോളം മുകളിൽ കളക്ഷൻ സ്വന്തമാക്കിക്കഴിഞ്ഞു.
ദേവയായി പ്രഭാസും, വരദരാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട് 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു ലോകം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ. നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. ആക്ഷൻ തീ പാറും രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. പ്രഭാസ് - പൃഥ്വിരാജ് കോംബോ കൊണ്ട് തന്നെ ചിത്രത്തിന് റിലീസ് മുൻപ് തന്നെ വൻ സ്വീകാര്യത നേടിയിരുന്നു.
5 ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സലാറിൽ വമ്പൻ താര നിര തന്നെയാണ് ഉള്ളത്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻബറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് - ബിനു ബ്രിങ്ഫോർത്ത്.
Content Highlights: salaar movie second week, salaar review, prabhas, prithviraj sukumaran, prashanth neel
Published: 30 Dec 2023, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented