ഏറ്റവും പുതിയ ചിത്രമായ സലാറിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ പ്രഭാസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം  ഇതുവരെ ആ​ഗോളതലത്തിൽ 500 കോടി രൂപയിലധികം കളക്ഷൻ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 300 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ. 

To advertise here,

പ്രേക്ഷകർ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് പ്രഭാസ് പറഞ്ഞു. സലാർ ബോക്സോഫീൽ ​ഗംഭീരമായി മുന്നേറുന്നത് തന്റെ മുഴുവൻ ടീമിനുമുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൻ്റെ ഭാ​ഗമായ എല്ലാ വ്യക്തികളും തങ്ങളുടെ പരമാവധി നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയതിൽ സന്തോഷമുണ്ടെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. 

ദേവയായി പ്രഭാസും, വരദരാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട്‌ 1 സീസ് ഫയർ ആദ്യ ഭാഗം.

അഞ്ച് ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സലാറിൽ വമ്പൻ താര നിര തന്നെയാണ് ഉള്ളത്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീത സംവിധാനം- രവി ബസ്രുർ.