സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' റിലീസ് മാറ്റിവച്ചു. ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

To advertise here,

നിലവിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഉപചാരപൂർവം ഗുണ്ട ജയന്റെ റിലീസ് മാറ്റിവെക്കാനുള്ള കടുത്ത തീരുമാനമെടുത്തതെന്ന് ചിത്രത്തിന്റെ നിർമാതാവ് ദുൽഖർ സൽമാൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അരുണ്‍ വൈ​ഗയാണ് സംവിധാനം. സൈജു കുറുപ്പിന്റെ നൂറാമത് സിനിമ കൂടിയാണിത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജുവിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നു.

Content Highlights : Saiju Kurup Movie Upacharapoorvam Gunda Jayan release Postponed Produced by Dulquer Salmaan