സൈജു കുറുപ്പ് ആദ്യമായി നിര്‍മിക്കുന്ന ഭരതനാട്യം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ആഗസ്റ്റ് 30 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് കുടുംബ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. വീടും നാടും അമ്പല കമ്മിറ്റിയുമായി നടക്കുന്ന ശശിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ശശിയെ സൈജു കുറുപ്പ് അവതരിപ്പിക്കുമ്പോള്‍ മറ്റു രണ്ട് പ്രധാനവേഷങ്ങളില്‍ സായ്കുമാറും കലാരഞ്ജിനിയുമാണെത്തുന്നത്. നവാഗതനായ കൃഷ്ണ ദാസ് മുരളിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും  നിര്‍വഹിച്ചിരിക്കുന്നത്.

To advertise here,

മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, സ്വാതിദാസ് പ്രഭു (തല്ലുമാല ഫെയിം), നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളായ കലാരഞ്ജിനിയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള മലയാള ചിത്രം കൂടിയാണിത്. 

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍  ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന 'ഭരതനാട്യ' ത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകരുന്നു. 

എഡിറ്റിംഗ് -ഷഫീഖ് വി ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിതേഷ് അഞ്ചുമന, കലാസംവിധാനം -ബാബു പിള്ള, മേക്കപ്പ് -മനോജ് കിരണ്‍ രാജ്, കോസ്റ്റ്യൂംസ് ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ് -ജസ്റ്റിന്‍ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംസണ്‍ സെബാസ്റ്റ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍ -അരുണ്‍ ലാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ -ആല്‍സിന്‍ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആര്‍ പ്രദീപ്, സൗണ്ട് ഡിസൈനര്‍ -ധനുഷ് നായനാര്‍, സൗണ്ട് മിക്‌സിംഗ് -വിപിന്‍ നായര്‍. വിഎഫ്എക്‌സ് -ജോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്.- കല്ലാര്‍ അനില്‍, ജോബി ജോണ്‍, പരസ്യകല- യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ-എ  മഞ്ജു ഗോപിനാഥ്, എ.എസ്.ദിനേശ്. ആഗസ്റ്റ് 23 ന് ചിത്രം തിയേറ്ററുകളിലെത്തും.