ബോളിവുഡിലെ നായകനടന്മാരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. 1993-ല്‍ ഇറങ്ങിയ ‘പരമ്പര’യാണ് സെയ്ഫിന്റെ ആദ്യ സിനിമ. അതിനുശേഷം നിരവധി സിനിമകളില്‍ സെയ്ഫ് അഭിനയിച്ചു. ഭാര്യയായ കരീന കപൂറിനൊപ്പവും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ ഭാര്യ അമൃത സിങുമായി താരം അഭിനയിച്ചിട്ടില്ല. അടുത്തിടെ ഇറങ്ങിയ അഭിമുഖത്തില്‍ ഭാര്യമാരോടൊപ്പവും പെണ്‍സുഹൃത്തുക്കളോടൊപ്പവും അഭിനയിക്കുന്നത് നല്ല തീരുമാനമല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സെയ്ഫ്.
കൂടെ അഭിനയിക്കുന്ന നായികമാരെക്കുറിച്ച് മാത്രമല്ല ആദ്യകാലത്ത് തനിക്ക് ലഭിച്ച സിനിമകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അന്ന് പല ആളുകളും തനിക്ക് ഒന്നിലധികം അവസരം ലഭിക്കുന്നത് കാരണം ‘ഭാഗ്യവാന്‍’ എന്ന് പറയുമായിരുന്നു. എന്നാല്‍ അന്ന് പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളല്ല തനിക്ക് ലഭിച്ചത് എന്നാണ് സെയ്ഫ് പറയുന്നത്. നായക വേഷം ലഭിക്കുന്ന സിനിമകളും കുറവായിരുന്നു. എന്നാല്‍ കഥാപാത്രങ്ങളിലും സിനിമകളിലും പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് ഇത് മാറിയത് എന്ന് താരം കൂട്ടിച്ചേര്‍ത്തു.
സെറ്റിലുണ്ടായ ആരോഗ്യകരമായ മത്സരം മികച്ച ഒരു നടനായി വളരാന്‍ തന്നെ സഹായിച്ചു എന്നും സെയ്ഫ് അഭിമുഖത്തില്‍ പറഞ്ഞു. സഹനടന്മാരുടെ അഭിനയത്തിനനുസരിച്ച് ഇടയ്ക്ക് വെച്ച് മാറ്റങ്ങള്‍ വരുത്തുന്നതാണ് തന്റെ രീതി എന്നാല്‍ ഭാര്യമാരും പെണ്‍സുഹൃത്തുക്കളുമായി ജോലി ചെയ്യുന്നത് അത്ര നല്ല ആശയമല്ല എന്നും താരം പറയുന്നു. എല്‍.ഒ.സി കാര്‍ഗില്‍, ഓംകാര, തഷാൻ, കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ സിനിമകളില്‍ സെയ്ഫ് അലി ഖാന്‍ ഭാര്യ കരീന കപൂറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
അക്ഷയ് കുമാറിനൊപ്പമുള്ള 'ഹൈവാനാ'ണ് സെയ്ഫിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്നും പറയുന്നുണ്ട്.
Content Highlights: Saif Ali Khan shares his views on acting with wives and female friends, discussing his career, past films, and future projects.
Published: 06 Oct 2025, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented