2005-ൽ പുറത്തിറങ്ങിയ ‘രാപ്പകൽ’ വലിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ടി.എ. റസാഖിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ‘രാപ്പകൽ’ സിനിമയുടെ വിക്കിപീഡിയ പേജിൽ ട്രോളന്മാരുടെ അഴിഞ്ഞാട്ടം. ചിത്രത്തിന്റെ കഥയും കഥാപാത്രത്തിന്റെ പേരുകൾ ഉൾപ്പെടെ ഇവർ മാറ്റി. ചിത്രത്തിലെ നായകൻ വിജയരാഘവനാണെന്നും ട്രോളന്മാരുടെ തിരുത്ത്.
വലിയ കുടുംബത്തിന്റെ സ്വകാര്യങ്ങളിൽ ഇടപെടുന്ന വേലക്കാരന്റെ കഥ എന്നാണ് സിനിമയുടെ പ്രമേയം പ്രതിപാദിക്കുന്ന ഭാഗത്ത് ട്രോളന്മാരുടെ തിരുത്ത്. തറവാട്ടു വീടിന്റെ സ്വകാര്യങ്ങളിൽ ഇടപെടുന്ന പൊതുമാലിന്യം എന്നാണ് മമ്മൂട്ടിയുടെ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെ ഇവർ വിശേഷിപ്പിച്ചത്. കഥാപാത്രത്തിന്റെ പേരും ട്രോൾ ഭാഷയിൽ മാറ്റിയിട്ടുണ്ട്. ചിത്രത്തിലെ ഹീറോ വിജയരാഘവനാണെന്ന് തിരുത്തിയ ഇവർ, മമ്മൂട്ടിയുടെ പേരും ഒഴിവാക്കി.
ട്രോളന്മാരുടെ അഴിഞ്ഞാട്ടം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തിരുത്തിന് ശ്രമം നടക്കുന്നതായി വിവരമുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ സ്ഥാനത്ത് മമ്മൂട്ടിയുടെ പേര് തിരിച്ചെത്തി. ചിത്രത്തിലെ യഥാർഥ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടിയുടെ പേരിന് നേരെ ചേർത്തിട്ടുമുണ്ട്. എങ്കിലും പ്രമേയം പ്രതിപാദിക്കുന്ന സ്ഥലത്ത് ഇപ്പോഴും ട്രോളന്മാർ നടത്തിയ എഡിറ്റ് തന്നെയാണ് കാണുന്നത്.
തിങ്കളാഴ്ച വൈകീട്ട് മുതൽ നടത്തിയ എഡിറ്റിങ്ങിലാണ് ചിത്രത്തിന്റെ വസ്തുതകളുമായി ബന്ധപ്പെട്ട ഭാഗങ്ങൾ വെട്ടിമാറ്റിയത്. പ്രധാന കഥാപാത്രങ്ങളുടെ പട്ടികയിൽനിന്ന് മമ്മൂട്ടിയുടെ പേര് ഒഴിവാക്കിയതാണ് ആദ്യ എഡിറ്റ്. പിന്നാലെ കഥാപാത്രത്തിന്റെ പേരും പ്രമേയവും വികലമായി തിരുത്തിയെന്നും വിക്കിപീഡിയ പേജിലെ എഡിറ്റ് ഹിസ്റ്ററി സൂചിപ്പിക്കുന്നു.
2005-ൽ പുറത്തിറങ്ങിയ ‘രാപ്പകൽ’ വലിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു. മമ്മൂട്ടിയുടെ അഭിനയമികവും പ്രമേയത്തിന്റെ വൈകാരിക ആഴവുംകൊണ്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമയായി ‘രാപ്പകൽ’ മാറി.
എന്നാൽ, അടുത്തകാലത്തായി ട്രോളന്മാർ സിനിമയെ ഇഴകീറി പരിഹസിക്കുന്ന പ്രവണതയുണ്ടായിരുന്നു. നയൻതാര, ശാരദ, ബാലചന്ദ്രമേനോൻ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Wikipedia page of the hit 2005 Malayalam movie 'Rappakal' was heavily vandalized and edited by online trollers. Trollers replaced megastar Mammootty with actor Vijayaraghavan as the main hero of the movie in the edited description. The iconic character of Krishnankutty, played by Mammootty, was mockingly described as a nuisance and public waste interfering in family matters. The edit history indicates that these mischievous modifications targeting the core plot and cast took place on Monday evening. While some core details like Mammootty's name have been restored by users, certain troll descriptions still remain visible on the movie's plot section
Published: 14 Jul 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented