
നടി കങ്കണ റണാവത്തിന്‍റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് സഹോദരിയും കങ്കണയുടെ സോഷ്യല്‍ മീഡിയ മാനേജരുമായ രംഗോലി ചന്ദേല്‍. സ്കൂളിൽ പഠിക്കുന്ന സമയത്ത് കുഞ്ഞു കങ്കണ ഒരു നാടകത്തിൽ സീതയായി വേഷമിട്ടപ്പോഴുള്ള ചിത്രമാണിത്. ചുവന്ന സാരിയണിഞ്ഞാണ് ചിത്രത്തിൽ കങ്കണയെ കാണാനാവുന്നത്.
രാമായണം പുനസംപ്രേഷണം നടക്കുകയാണല്ലോ, സ്കൂളിലെ രാമായണ നാടകത്തിൽ നിന്നുള്ള കങ്കണയുടെ ഒരു ചിത്രം പങ്കിടുന്നു. കങ്കണ തന്നെയാണ് മെയ്ക്കപ്പും വസ്ത്രാലങ്കാരവും, സംവിധാനവും ചെയ്തിരിക്കുന്നത്. അവൾക്ക് കഷ്ടിച്ച് 13 വയസുമാത്രമാണ് പ്രായം. ഇങ്ങനെ ഒരുങ്ങുന്നതിന് അവൾക്ക് പപ്പയിൽ നിന്ന് ഏറെ ശകാരം കിട്ടുമായിരുന്നു, പക്ഷേ അവൾ അതൊരിക്കലും കാര്യമാക്കിയിരുന്നില്ല,” രംഗോലി ട്വീറ്റ് ചെയ്തു.
കുടുംബത്തോടൊപ്പം മണാലിയിലെ വീട്ടിലാണ് കങ്കണ ലോക്ക്ഡൗണ്‍ സമയത്ത് താമസിക്കുന്നത്. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന തലൈവിയാണ് താരത്തിന്‍റെ പുതിയ ചിത്രം. തമിഴ്നാട് മുന്‍ മഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ കങ്കണയാണ് ജയലളിതയാവുന്നത്.
മലയാളി താരം ഷംന കാസിമാണ് ചിത്രത്തില്‍ ശശികലയായെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ജൂണ്‍ 26-നാണ് തീയേറ്ററുകളില്‍ എത്തുമെന്നാണ് വാര്‍ത്തകൾ വന്നിരുന്നത്. എന്നാല്‍ ലോക്കഡൗണിനെത്തുടര്‍ന്ന് തലൈവിയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
Content Highlights : Rangoli Shares Throwback Picture of Sister Kangana Ranaut dresses up as Sita
Published: 12 Apr 2020, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented