സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സെലിബ്രിറ്റികളുടെ വ്യക്തിഗത അതിർവരമ്പുകളെക്കുറിച്ചും അനുവാദമില്ലാതെ സ്പർശിക്കുന്നതിനെക്കുറിച്ചും ശക്തമായ ചർച്ചകൾ ആരംഭിച്ചു.

കന്നഡ ചലച്ചിത്ര നടി രചിത റാമിന്റെ ജന്മദിനാഘോഷത്തിനിടെ ചില ആരാധകർ അതിരുകടന്ന് പെരുമാറിയ സംഭവം വലിയ വാർത്തയായിരിക്കുകയാണ്. ബെംഗളൂരുവിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് രണ്ട് ആരാധകർ നടിയുടെ കവിളിൽ പിടിച്ച് വലിച്ചത്.
ഒക്ടോബർ 3-ന് തന്റെ 35-ാം ജന്മദിനം ആഘോഷിച്ച രചിത, ആശംസകൾ അറിയിക്കാനെത്തിയ ആരാധകരെ നേരിൽ കാണാനായി വീടിന് പുറത്തേക്ക് എത്തുകയായിരുന്നു. ആരാധകർക്കൊപ്പം ചിരിയോടെ ചിത്രങ്ങൾക്ക് പോസ് ചെയ്ത നടിയോട് ഒരു ആരാധകൻ സെൽഫിയെടുത്തശേഷം മടങ്ങുന്നതിനിടെയാണ് അനാവശ്യമായി സ്പർശിച്ചത്. പെട്ടെന്നുള്ള ഈ പ്രവൃത്തിയിൽ നടി അല്പം അമ്പരന്നെങ്കിലും ശാന്തത പാലിക്കുകയും പുഞ്ചിരിയോടെ ആളുകളുമായുള്ള ഇടപെടൽ തുടരുകയും ചെയ്തു. മറ്റൊരാളും സമാനരീതിയിൽ നടിയോട് പെരുമാറി.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സെലിബ്രിറ്റികളുടെ വ്യക്തിഗത അതിർവരമ്പുകളെക്കുറിച്ചും അനുവാദമില്ലാതെ സ്പർശിക്കുന്നതിനെക്കുറിച്ചും ശക്തമായ ചർച്ചകൾ ആരംഭിച്ചു. ഒരാളുടെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് തെറ്റായ പെരുമാറ്റമാണെന്നും, ലിംഗഭേദമെന്യേ ഇത്തരം വ്യക്തിഗതമായ അതിരുകൾ എല്ലാവരും ബഹുമാനിക്കണമെന്നും നിരവധി ആളുകൾ ചൂണ്ടിക്കാണിച്ചു. അതേസമയം, പ്രകോപിതയാകാതെ സമചിത്തതയോടെയും പക്വതയോടെയും പെരുമാറിയ രചിതയെ പലരും പ്രശംസിക്കുകയും ചെയ്തു.
കന്നഡ സിനിമയിൽ 'ഡിംപിൾ ക്വീൻ' എന്നറിയപ്പെടുന്ന രചിത റാം, 2026-ൽ പുറത്തിറങ്ങിയ 'ലാൻഡ്‌ലോർഡ്', 'കൾട്ട്', 'അയോഗ്യ 2' എന്നീ ചിത്രങ്ങളിലൂടെയും രജനികാന്തിന്റെ 'കൂലി' എന്ന തമിഴ് ചിത്രത്തിലൂടെയും ശ്രദ്ധ നേടി. ധ്രുവ സർജയ്ക്കൊപ്പമുള്ള 'ക്രിമിനൽ', 'ഡാലി', 'ലില്ലി', 'ശബരി സെർച്ചിങ് ഫോർ രാവണ', 'ഏപ്രിൽ', 'ലവ് മി ഓർ ഹേറ്റ് മി' തുടങ്ങിയ ചിത്രങ്ങളിലും ചിരഞ്ജീവിയുടെ 'മെഗാ 158' എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. കൂടാതെ, നായികാകേന്ദ്രീകൃതമായ ഒരു പുതിയ ചിത്രത്തിലും നടി ഒപ്പുവെച്ചിട്ടുണ്ട്.
അനാവശ്യമായ ശാരീരിക സ്പർശനങ്ങൾ ഒഴിവാക്കി സെലിബ്രിറ്റികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും മാനിക്കേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരങ്ങളുടെ സ്വകാര്യതയെയും അതിർവരമ്പുകളെയും ചൊല്ലി വൻ ചർച്ചകളാണ് ഉയർന്നുവരുന്നത്.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbiurl.in/movies
Content Highlights: During her 35th birthday celebrations outside her Bengaluru home, Kannada actress Rachita Ram faced an uncomfortable situation when eager fans crossed boundaries while taking selfies, sparking widespread debates online regarding celebrity privacy and consent.
Published: 05 Oct 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented