
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്.
എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം.
Also Read
സംഭവത്തിന് പിന്നാലെ അതേ പരിപാടിയിൽ നിന്നുള്ള മറ്റ് രണ്ടു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എം.ടിയെ നെഞ്ചോട് ചേർത്തുപിടിച്ച മമ്മൂട്ടിയുടേതാണ് ഒന്ന്. ഒരാളോട് എങ്ങനെ പെരുമാറണമെന്നും സ്നേഹത്തോടെയുള്ള പെരുമാറ്റം എന്താണെന്നും മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ കുറിച്ചു. ‘ഗുരു-ശിഷ്യ ബന്ധം‘ എന്നും ചിലർ കുറിച്ചു.
വിവാദസംഭവത്തിനു ശേഷം ആസിഫ് അലിയുടെ അരികിലേയ്ക്ക് ചെന്ന് ദുർഗ്ഗ കൃഷ്ണ ഹസ്തദാനം നൽകുന്ന ചിത്രമാണ് രണ്ടാമത്തേത്. അപമാനിതനായി ഇരിക്കുന്ന സമയത്ത് ആസിഫ് അലിയ്ക്ക് ഹസ്തദാനം നൽകിയ ദുർഗയുടെ പ്രവൃത്തിയെയും പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ആസിഫ് അലി സീറ്റിൽ വന്നിരുന്നതിന് ശേഷമാണ് ദുർഗ കൃഷ്ണ താരത്തിനും പിന്നാലെ ഇന്ദ്രജിത്തിനും ഹസ്തദാനം നൽകിയത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.
Content Highlights: ramesh narayanan asif ali controversy award ceremony spcial media reacts
Published: 16 Jul 2024, 05:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented