
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്.
ആളുകൾക്കു മുന്നിൽ താൻ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദർഭത്തെ ആസിഫ് അലി പോസിറ്റീവ് ആയി ഉൾക്കൊണ്ടുവെന്ന് നടനും അവതാരകനുമായ അനൂപ് പന്തളം സോഷ്യൽമീഡിയയിൽ കുറിച്ചു.
അനൂപ് പന്തളത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന "മനോരഥങ്ങൾ " എന്ന ആന്തോളജി സിനിമയുടെ ട്രൈയ്ലർ ലോഞ്ച് നടക്കുകയാണ്..അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിൻറെ ഭാഗമായി സംഗീത സംവിധായകൻ രമേശ് നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു. ചുണ്ടിൽ ഒരു പുഞ്ചിരിയും കയ്യിൽ മെമെന്റോയുമായി തനിക്ക് കിട്ടിയ കർത്തവ്യം നിർവ്വഹിക്കാൻ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിൻറെ അടുത്തേക്ക് വരുന്നു. മുഖത്ത് വലിയ ഭാവ വ്യത്യസമൊന്നുമില്ലാതെ രമേശ് നാരായണൻ അത് വാങ്ങിക്കുന്നു. പിന്നീടാണ് അയാളുടെ ഉള്ളിലെ ദുശ്ശിച്ച ഈഗോ ഉണരുന്നത്.
എനിക്ക് ഇത് തരാനുള്ള യോഗ്യതയൊന്നും നിനക്കില്ല എന്ന മട്ടിൽ ആസിഫ് അലിയെ അവിടെ നിർത്തിക്കൊണ്ട് തന്നെ സംവിധായകൻ ജയരാജിനനെ വിളിച്ച് ആ മെമെന്റോ ജയരാജിന് കൊടുക്കുന്നു. എന്നിട്ട് 'എനിക്ക് മെമെന്റോ തരാൻ യോഗ്യരായ ജയരാജിനെ പോലുള്ളവരുണ്ടെന്ന മട്ടിൽ സദസിനെ കാണിച്ച് ജയരാജന്റെ കൈയ്യിൽ നിന്ന് മെമെന്റോ വാങ്ങിക്കുന്നു..
പക്ഷെ അപ്പഴും ആസിഫ് അലിയുടെ ചുണ്ടിൽ ആ ചിരിയുണ്ടായിരുന്നു. അവിടെ കൂടിയ ആളുകൾക്ക് മുന്നിൽ താൻ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദർഭത്തെ ഏറ്റവും പോസിറ്റീവ് ആയ മനസ്സോടെ ഉൾക്കൊണ്ട ഒരു മനുഷ്യൻറെ സുന്ദര ചിരി.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ ഞാൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.
Content Highlights: anoop pandalam on ramesh narayanan asif ali award ceremony controversy
Published: 16 Jul 2024, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented