തന്റെ പഴയ നായകനായ വിജയ് യുടെ വീട് കുടുംബസമേതം സന്ദർശിച്ച് നടി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവരും രംഭയ്ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് രംഭയും കുടുംബവും വിജയ്യുടെ വീട്ടിലെത്തിയത്. ഇരുവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. സൂപ്പർതാരത്തിന്റെ വീട്ടിൽനിന്നുള്ള ചിത്രങ്ങൾ രംഭ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നെന്ന് രംഭ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ആരാധകരടക്കം നിരവധിപ്പേരാണ് രംഭയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്. 90കളിലേക്ക് മനസിനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങൾ എന്നാണ് പലരും പ്രതികരിച്ചത്.
90-കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്ക്രീനിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു വിജയ്യും രംഭയും. 'മിൻസാര കണ്ണ', 'നിനൈതെൻ വന്തൈ', 'എൻടെൻട്രും കാതൽ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അവർ ജോഡികളായി എത്തി. ഊദാ പൂ, വർണ്ണ നിലവേ, ഉന്നൈ നിനൈത്ത് നാൻ വന്തേൻ നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായി ഉണ്ട്.
Content Highlights: rambha and family visited actor vijay pictures viral
Published: 18 Jul 2024, 10:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented