റിലീസ് ചെയ്ത് അഞ്ച് ദിവസം മാത്രം പിന്നിടവെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ അനധികൃതമായി ടി.വി ചാനലില്‍ പ്രദര്‍ശിപ്പിച്ചതായി ആരോപണം. ചിത്രത്തിന്റെ വ്യാജ പതിപ്പ് നേരത്തെ ഓണ്‍ലൈനിലും പ്രരിച്ചിരുന്നു. ഇതേ പതിപ്പ് തന്നെയാണ് ഒരു പ്രാദേശിക ചാനലിലും പ്രദര്‍ശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിര്‍മാതാവ് ശ്രീനിവാസ് കുമാര്‍ രംഗത്തെത്തി.
ഒരു ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം എ.പി ലോക്കല്‍ ടി.വി എന്ന ചാനലില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. നിര്‍മാതാവ് ശ്രീനിവാസ കുമാറും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു സിനിമ ആയിരക്കണക്കിന് പേരുടെ സ്വപ്നമാണെന്നും മൂന്ന് നാല് വര്‍ഷത്തെ അധ്വാനമാണെന്നും ശ്രീനിവാസ കുമാര്‍ എക്സില്‍ കുറിച്ചു. അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ജനുവരി 10നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 400 കോടി ബജറ്റില്‍ എത്തിയ സിനിമയ്ക്ക് പ്രതീക്ഷിച്ച പോലുള്ള സാമ്പത്തിക വിജയം നേടാന്‍ സാധിച്ചിരുന്നില്ല. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ഗെയിം ചേഞ്ചര്‍' ഒരുക്കിയത്.
Content Highlights: ram charan's game changer illegally aired on local TV channel
Published: 15 Jan 2025, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented