ശങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനായ 'ഗെയിം ചേഞ്ചര്‍' ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മോശം അഭിപ്രായം ലഭിച്ച ചിത്രം സാമ്പത്തികമായും വലിയ പരാജയമായിരുന്നു. 'ഗെയിം ചേഞ്ചറി'ന്റെ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് സംവിധായകന് ശങ്കര്‍.
ലക്ഷം കോപ്പികള്‍ വിറ്റുപോയ 'വീര യുഗനായകന്‍ വേല്‍പാരി' എന്ന നോവലിനെ ആസ്പദമാക്കിയാണ് താന്‍ അടുത്ത ചിത്രം സംവിധാനംചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് ശങ്കര്‍ പറഞ്ഞത്. നോവലുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. 'നേരത്തെ, 'എന്തിരന്' ആയിരുന്നു എന്റെ സ്വപ്നപദ്ധതി. ഇപ്പോള്‍ അത് 'വേല്‍പാരി'യാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ അത് 'ചന്ദ്രലേഖ' പോലെ വലിയ ചിത്രമാവണമെന്ന് അഭിപ്രായപ്പെടും. എന്നാല്‍, 'വേല്‍പാരി' അതിനേക്കാള്‍ വലുതാണെങ്കിലേ ഉള്ളൂ', ശങ്കര്‍ പറഞ്ഞു.
'വേല്‍പാരി പുറത്തിറങ്ങുമ്പോള്‍ അന്നുവരെ ഉണ്ടായിരുന്നതില്‍വെച്ച് ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. 'ഗെയിം ഓഫ് ത്രോണ്‍സോ' 'അവതാറോ' പോലെ ലോകനിലവാരമുള്ള ചിത്രമായിരിക്കും വേല്‍പാരി', ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Shankar promises his upcoming movie 'Velpari' will be global like 'Game of Thrones and Avatar'
Published: 12 Jul 2025, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented