
രജനികാന്ത്-എ.ആര്‍ മുരുഗദോസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദര്‍ബാറ് റിലീസിന്റെ ഭാഗമായി സൗജന്യ ടിക്കറ്റും അവധിയും നല്‍കി ചെന്നൈയിലെ ഒരു ഐ.ടി സ്ഥാപനം. പൊങ്കല്‍ ബോണസിനൊപ്പമാണ് ജീവനക്കാര്‍ക്ക് ടിക്കറ്റും അവധിയും സമ്മാനമായി നല്‍കുന്നത്.
രജനികാന്ത് ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന അവസരത്തില്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് ചെന്നൈയില്‍ ഇപ്പോള്‍ പതിവ് സംഭവമാണ്. കബാലി, പേട്ട, കാല തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും സമാനമായ വാര്‍ത്തകള്‍ വന്നിരുന്നു.
ജനുവരി 9 നാണ് ദര്‍ബാര്‍ പുറത്തിറങ്ങുന്നത്. പോലീസുദ്യോഗസ്ഥനായ ആദിത്യ അരുണാചലം എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.
Content Highlights: Rajinikanth Darbar Release, AR Murugados, Free ticket and paid leave for employees
Published: 08 Jan 2020, 12:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented