കൊച്ചി: കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ സമ്പൂർണ്ണ ചലച്ചിത്ര ഗാനസമാഹാരം 'ഇനിയും കൊതിയോടെ' മമ്മൂട്ടി കൊച്ചിയിൽ പ്രകാശനം ചെയ്‌തു. ക്രൗൺ പ്ലാസയിൽ വെച്ചു നടന്ന ചടങ്ങിൽ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. 

To advertise here,

കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൾ കൊണ്ട് രാജീവ്‌ ആലുങ്കൽ എഴുതിയ 135 ചലച്ചിത്രങ്ങളിലെ 350 ഗാനങ്ങളാണ് സമാഹാരത്തിൽ ഉള്ളത്. സഹപ്രവർത്തകരുമൊത്തുള്ള അൻപതിലേറെ ഓർമ്മ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യേശുദാസിന്റെ ഭാവുക കുറിപ്പോടെയും പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ അവതാരികയോടെയുമാണ് പുസ്തകം പുറത്തിറങ്ങിയത്.