സിനിമാജീവിതത്തിന്റെ നാൽപതാം വാർഷികം ആഘോഷിക്കുന്ന മോഹൻലാലിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം റിലീസായിട്ട് 34 വർഷം തികഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 17ന് ട്വിറ്ററിൽ ട്രെൻഡിങ് ആയി നിന്നതും രാജാവിന്റെ മകൻ ഹാഷ് ടാഗ് തന്നെ.

To advertise here,

24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ട മലയാളസിനിമ ഹാഷ്ടാഗ് ആയിരുന്നു #34yearsofRajavinteMakan. മോഹൻലാൽ ആരാധകരാണ് ഈ ഹാഷ്ടാഗ് ട്വിറ്ററിൽ പങ്കുവെച്ചത്.

ഡെന്നീസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുരേഷ്ഗോപി, അംബിക, രതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Content Highlights :rajavinte makan hashtag twitter trending on july 17