കൈതപ്പുഴയിലെയരയന്നം
കുളിച്ചൊരുങ്ങിയിറങ്ങുന്നു
സ്‌കൂട്ടിയെടുത്ത് കുതിക്കുന്നു
ഷോപ്പിംഗ് മാളിൽ പോകേണം
ഫാഷൻ സാരികൾ വാങ്ങേണം
ബ്യൂട്ടി പാർലറിലെത്തേണം
പീലിത്തൂവൽ മിനുക്കേണം
റസ്റ്റോറണ്ടിൽ കയറേണം
ദം ബിരിയാണിയടിക്കേണം
പുത്തൻ പടവും കാണേണം
ഐസ് ക്രീം വാങ്ങിപ്പോരേണം
പാർക്കിലിരുന്നത് നുണയേണം
ചുറ്റിയടിച്ചു മടങ്ങേണം!

To advertise here,