ധനുഷ് നായകനായെത്തുന്ന 'രായൻ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ധനുഷിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രമാണിത്. വമ്പൻ മേക്കോവറിൽ താരമെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷ് തന്നെയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം ജൂലെെ 26-ന് ചിത്രം തിയേറ്ററുകളിലെത്തും.
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. വയലൻലസും ആക്ഷനും നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ദുഷാര വിജയനും അപർണ ബാലമുരളിയുമാണ് നായികമാർ. എസ്.ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ, ശരവണൻ എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.
എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.
Content Highlights: dhanush directing new movie raayan trailer out
Published: 17 Jul 2024, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented