ലച്ചിത്ര പ്രേമികൾക്ക് വിരുന്നുമായി പുതിയ സിനിമകളും സീരീസുകളുമാണ് ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്കെത്തുന്നത്. കോമഡി, ത്രില്ലർ, റൊമാൻസ് എന്നി വിവിധ വിഭാഗങ്ങളിലെത്തുന്ന സിനിമകൾ കാഴ്ചക്കാർക്ക് വീട്ടിലിരുന്ന് ആസ്വദിക്കാം. 

To advertise here,

​'ഗ്ർർർ' (ഡിസ്നി+ ഹോട്ട്‌സ്റ്റാർ)

ജയ് കെ സംവിധാനം ചെയ്ത അതിജീവന കോമഡി ഡ്രാമയായ 'ഗ്ർർർ' ഒ.ടി.ടിയിലെത്തി. മൃഗശാലയുടെ പശ്ചാത്തലത്തിൽ, രസകരമായ സംഭവങ്ങൾ നിറഞ്ഞ ചിത്രം ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു. 2018-ൽ തിരുവനന്തപുരം മൃഗശാലയിൽനിന്നു സിംഹത്തിന്റെ കൂട്ടിൽ ഒരാൾ വീണ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'മാരിവില്ലിൻ ഗോപുരങ്ങൾ' ( സോണി ലിവ്)

അരുൺ ബോസ് സംവിധാനം ചെയ്ത 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രത്തിലാണ് പ്രണയത്തിന് പ്രധാന്യം നൽകുന്നു. തിരക്കേറിയ നഗരത്തിൽ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്ന ദമ്പതികളുടെ, വെല്ലുവിളികളും ഹാസ്യമുഹൂർത്തങ്ങളും ഇഴ ചേർന്ന ജീവിതമാണ് സിനിമ പറയുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ എന്നിവർ അഭിനയിക്കുന്ന സിനിമ ഓഗസ്റ്റ് അവസാനത്തോടെ സോണി ലിവിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ തീയതി  സ്ഥിരീകരിച്ചിട്ടില്ല.

'കൽക്കി 2989 എഡി' (ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്)

ലോകമെമ്പാടുമായി 1000 കോടിയിലധികം കളക്ഷൻ നേടി, മികച്ച തിയറ്റർ റണ്ണിന് ശേഷം, നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം 'കൽക്കി 2989 എഡി' ഓഗസ്റ്റ് 22 മുതൽ ഒ.ടി.ടി. പ്ളാറ്റ്ഫോമുകളിലെത്തുന്നു. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പകർപ്പ് നെറ്റ്ഫ്ളിക്സിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകൾ ആമസോൺ പ്രൈം വീഡിയോയിലും കാണാം. സയൻസ് ഫിക്ഷൻ ഫാൻ്റസി ത്രില്ലറായാണ് ചിത്രമെത്തുന്നത്. കമൽഹാസൻ പ്രധാന വില്ലനായി എത്തുമ്പോൾ, ദിഷ പടാനി, ബ്രഹ്മാനന്ദം, ശാശ്വത ചാറ്റർജി, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെൻ എന്നിവർ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാ പ്രേമികൾക്കിടയിൽ വൻസ്വീകരണം ലഭിച്ച ചിത്രത്തിന്റെ ആഭ്യന്തര വരുമാനം 770 കോടിയും അന്താരാഷ്ട്ര വിപണിയിൽ മൊത്തം 1050 കോടിയും കടന്നു.

രായൻ (ആമസോൺ പ്രൈം വിഡിയോ)

ഇന്ത്യൻ സിനിമ താരം ധനുഷ് സംവിധാനവും കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിച്ച്, ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയ തമിഴ് ആക്ഷൻ ത്രില്ലർ 'രായൻ' ആമസോൺ പ്രൈം വീഡിയോയിൽ 2024 ഓഗസ്റ്റ് 23-ന് ഒ.ടി.ടിയിലെത്തും. തൻ്റെ കുടുംബാംഗങ്ങളുടെ കൊലപാതകങ്ങൾക്ക് പ്രതികാരം ചെയ്യാനുള്ള ദൗത്യം ആരംഭിക്കുന്ന ഒരു  മനുഷ്യൻ്റെ ജീവിതസാഹചര്യങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും സിനിമ കടന്നുപോകുന്നു. അവൻ്റെ അന്വേഷണം അവനെ അധോലോകത്തിൻ്റെ ഇരുണ്ട അറയിൽ കൊണ്ടെത്തിക്കുന്നു. അടുത്തതായി എന്താണ് സംഭവിക്കുന്നത് എന്നതാണ് സിനിമയുടെ പ്രധാന കാതൽ.

ദി ഫ്രോഗ് (നെറ്റ്ഫ്ലിക്സ്)

കൊറിയൻ ഡ്രാമ പ്രേമികൾക് ത്രില്ലർ വിരുന്നുമായി പുതിയ OTT റിലീസുകളുടെ പട്ടികയിലേക്ക് 'ദി ഫ്രോഗ്' ഉം എത്തുന്നു. ഓഗസ്റ്റ് 23-ന് നെറ്റ്ഫ്ലിക്സിൽ എത്തുന്ന സിനിമ അവധികാലം ആഘോഷിക്കാൻ എത്തുന്ന ഒരു സ്ത്രീയും അവരുടെ നിഗൂഢത നിറഞ്ഞ ജീവിതത്തെയും ചുറ്റിപ്പറ്റിയുള്ളതാണ് . കിം യൂൻ സിയോക്ക്, യൂൻ ക്യെ സാങ്, കോ മിൻ സി, ലീ ജംഗ് യൂൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇൻകമിങ് (നെറ്റ്ഫ്ലിക്സ്)

ഈ ആഴ്‌ചയുള്ള ഏറ്റവും പുതിയ ഒ.ടി.ടി. റിലീസുകളിൽ ഒന്നാണ്  അമേരിക്കൻ കോമഡി ചിത്രം 'ഇൻകമിംഗ്'. ഓഗസ്റ്റ് 23-ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയുന്ന സിനിമ കൗമാരപ്രായത്തിലുള്ള ചെറുപ്പക്കാരുടെ കഥ പറയുന്നു. മേസൺ തേംസ്, റാമോൺ റീഡ്, റാഫേൽ അലജാൻഡ്രോ, ഇസബെല്ല ഫെരേയ്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.