കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിനുപിന്നാലെ ഒട്ടേറെ വിവാദങ്ങളും ഉയർന്നുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രശസ്ത ഗായിക പുഷ്പവതി പൊയ്പാടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്.
കേരളീയ ജാതിമനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യർക്ക് അംഗീകാരം കിട്ടുമ്പോൾ ചിലർ അസ്വസ്ഥരെന്ന് പുഷ്പവതി ഫെയ്സ്ബുക്കിൽ കുറിച്ചു. 2011-ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പറിലെ ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനത്തിന് അവാർഡ് ലഭിക്കാതെപ്പോയതിനെക്കുറിച്ചും പുഷ്പവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചെമ്പാവ് പുന്നെല്ലിൻ ചോറോ എന്ന ഗാനം 2011ൽ Bijibal Maniyilന്റെ സംഗീതത്തിൽ Salt &Pepper എന്ന Ashique Abu സംവിധാനം ചെയ്ത സിനിമയിൽ ഞാൻ പാടിയ ഗാനമാണ്. ആ വർഷം ഇറങ്ങിയ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയ ഗാനമായിരുന്നു അത്. ആ വർഷത്തെ ജനപ്രിയ ഗാനത്തിനോ അല്ലെങ്കിൽ പ്രത്യേക ജൂറി പരാമർശമോ ഒന്നും സംസ്ഥാന അവാർഡ് കമ്മിറ്റി ആ ഗാനത്തിനു തന്നില്ല.
അതിനു ശേഷം അതെ ജോണറിൽ ഇറങ്ങിയ ഏനുണ്ടോടി, കാറ്റേ കാറ്റേ തുടങ്ങിയ ഗാനങ്ങൾക്ക് അവാർഡ് നൽകാൻ സംസ്ഥാന അവാർഡ് കമ്മിറ്റിക്ക് കഴിഞ്ഞു. കേരളത്തിൽ നിന്ന് കിട്ടിയില്ലെങ്കിലും ഹൈദരാബാദിൽ വച്ചു നടന്ന "സന്തോഷം സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ്" ആ ഗാനത്തിനു ലഭിച്ചു. ഹൈദരാബാദ് താജ് ൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഉലകനായകൻ കമൽ ഹാസനിൽ നിന്നുമാണ് ആ പുരസ്കാരം ഏറ്റുവാങ്ങിയത്. കേരളം അത് അറിഞ്ഞത് പോലുമില്ല.
കേരളീയജാതി മനസ്സിൽ ഇപ്പോഴും പൂർണ്ണരായി കണക്കാക്കപ്പെടാത്ത മനുഷ്യരുടെ പ്രതിനിധാനങ്ങൾക്ക് അംഗീകാരം കിട്ടുമ്പോൾ മറ്റുള്ളവർക്ക് ഉണ്ടാകുന്ന അസ്വസ്ഥത ആകുലത.. എന്താല്ലേ.
Content Highlights: Singer Pushpavathi Peipadat criticizes Kerala`s caste mindset after her song`s award snub. Read her full Facebook post and reaction.
Published: 04 Nov 2025, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented