തന്റെ അച്ഛനെ സദസിൽനിന്ന് വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് വേടൻ സംസാരിച്ചത്.

2024-ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് റാപ്പർകൂടിയായ വേടന് (ഹിരൺദാസ് മുരളി) ആണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞദിവസം സംസ്ഥാന പുരസ്കാരം സ്വീകരിച്ചുകൊണ്ട് വേടൻ വേദിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
തന്റെ അച്ഛനെ സദസിൽനിന്ന് വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് വേടൻ സംസാരിച്ചത്. തനിക്ക് ഈ പുരസ്കാരം ലഭിക്കാൻ ഒരേയൊരു കാരണക്കാരൻ തന്റെ അച്ഛൻ ആണെന്ന് വേടൻ പറഞ്ഞു. അദ്ദേഹത്തെ ആദ്യമായാണ് ഒരുങ്ങി വെള്ളമുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ചുകാണുന്നതെന്നും വേടൻ കൂട്ടിച്ചേർത്തു.
"ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായാകും ഒരു ഇൻഡിപെൻഡന്റ് കലാകാരന് ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഈ അവാർഡ് എനിക്ക് കിട്ടാൻ ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ മാത്രമായിരിക്കും. സ്വന്തം ആരോഗ്യവും ഇഷ്ടമൊക്കെ മാറ്റിവെച്ചിട്ട് എന്നെ വളർത്താനായി ഒരുപാട് പണിയെടുത്ത ആളാണ് അദ്ദേഹം. എന്റെ അപ്പനെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുങ്ങി വെള്ള മുണ്ടും പുതിയ വസ്ത്രവും ഒക്കെ ധരിച്ച് ഞാൻ കാണുന്നത്." വേടൻ പറഞ്ഞു.
Content Highlights: Rapper Vedan receives the 2024 State Award for Best Lyricist for `Veyarppu Thunnichitta Kuppayam` from `Manjummel Boys`. Hear his touching tribute to his father.
Published: 26 Jan 2026, 06:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented