വിവാദങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറഞ്ഞെങ്കിലും 2025-ലെ ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. സമാനതകളില്ലാത്ത കളക്ഷന്‍ റെക്കോഡുകളാണ് ചിത്രം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ, L3-യുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ടീം. ചിത്രത്തിൽ അതിഗംഭീരമായ അണ്ടർവാട്ടർ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഇക്കാര്യം തള്ളി പൊഫാക്ഷിയോ(പൃഥ്വിരാജ് ഒഫീഷ്യൽ നെറ്റ്വർക്ക്) രംഗത്തെത്തി.
'L3 സിനിമയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ നടത്തിയ പ്രസ്താവനകൾ എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിച്ച വ്യാജവാർത്തകളിൽ നിരാശ രേഖപ്പെടുത്തുന്നു. ഈ റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണ്. കൃത്യമായ വിവരങ്ങൾക്കുവേണ്ടി സർസെമീൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക അഭിമുഖ വീഡിയോകൾ പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു.
വിദ്വേഷ പ്രചരണങ്ങൾ ലക്ഷ്യമിടുന്ന ഒരു വ്യാജ പ്രൊഫൈൽ ഐഡിയിൽ നിന്നാണ് ഈ തെറ്റായ വിവരം പ്രചരിച്ചതെന്നാണ് കരുതുന്നത്. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ ശരിയായി പരിശോധിക്കണം. പൊതുജനങ്ങളേയും പൃഥ്വിരാജിനെ സ്നേഹിക്കുന്നവരേയും സത്യാവസ്ഥ അറിയിക്കുന്നതിനായി വാർത്ത പുനഃപ്രസിദ്ധീകരിക്കണമെന്ന് അഭ്യർഥിക്കുന്നു', പൊഫാക്ഷിയോ എക്സിൽ കുറിച്ചു.
അതേസമയം, 'ലൂസിഫറി'നും 'എമ്പുരാനും' ശേഷം കഥയ്ക്ക് അടുത്തൊരു ഭാഗം കൂടിയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസിനുമുന്‍പേ വ്യക്തമാക്കിയതാണ്. അബ്രാം ഖുറേഷിയുടെ മൂന്നാം വരവിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് എമ്പുരാന് അവസാനിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് അസ്രയേൽ എന്ന് ആണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.
Content Highlights: Prithviraj Sukumaran's Team Refutes 'L3' Underwater Action Sequence Rumors
Published: 27 Jul 2025, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented