
മോഹന്‍ലാല്‍ 'എമ്പുരാന്' പോസ്റ്ററില്‍, പൃഥ്വിരാജ് സുകുമാരന്‍ 'ഖലീഫ' പോസ്റ്ററില്‍, ദുല്‍ഖര്‍ സല്‍മാന്‍ 'ഐ ആം ഗെയിം' പോസ്റ്ററില്‍ | Photo: Facebook/ Mohanlal, Prithviraj Sukumaran, Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'ഐ ആം ഗെയിം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിച്ചത്. പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
പോസ്റ്ററിലെ ദുല്‍ഖറിന്റെ പോസാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വലം കൈയില്‍ പിസ്റ്റളുമായി ഇരിക്കുന്ന ദുല്‍ഖറിന്റെ ഇടതുകൈയിലെ ചൂണ്ടുവിരല്‍ മുഖത്തോട് ചേര്‍ത്തുനില്‍ക്കുന്ന സ്റ്റൈലാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഈ പോസ്റ്ററിനും ദിലീപിന്റേയും പൃഥ്വിരാജിന്റേയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ പോസ്റ്ററുകള്‍ക്കും മോഹന്‍ലാല്‍ ചിത്രവുമായുള്ള സാമ്യതയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'എമ്പുരാന്റെ' പോസ്റ്ററിനോടാണ് മൂന്നുചിത്രങ്ങളേയും ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. നേരത്തെ പുറത്തുവന്ന പൃഥ്വിരാജിന്റെ 'ഖലീഫ', ദിലീപിന്റെ 'ഭ.ഭ.ബ' പോസ്റ്ററുകള്‍ക്കും ഇവയുമായി സാമ്യമുണ്ട്. പോസ്റ്ററുകളിലെ പുതിയ ട്രെന്‍ഡാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Content Highlights: Dulquer Salman`s `I Am Game` first look poster is out! Fans notice a striking similarity to Mohanlal`s `Empuraan` and other actor posters. Is this a new trend?
Published: 29 Nov 2025, 04:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented