ലക്ഷണമൊത്ത ചന്ദനമരം, അതിനായി പോരാടുന്ന ​ഗുരുവും ശിഷ്യനും; വിലായത്ത് ബുദ്ധക്ക് തുടക്കം


ഡബിൾ മോഹനൻ എന്ന കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജും, ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവർ വേഷത്തിലെത്തിയ കോട്ടയം രമേശും എത്തുന്നു.

വിലായത്ത് ബുദ്ധയുടെ പൂജാ ചടങ്ങിൽ താരങ്ങളും അണിയറപ്രവർത്തകരും

ന്ദന മരങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന മറയൂരിൽ ഒരു പുതിയ സിനിമക്ക് ഒക്ടോബർ പത്തൊമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു. വിലായത്ത് ബുദ്ധ. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്. അണിയറ പ്രവർത്തകർ, ഫോറസ്റ്റ് - പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം കുറിച്ചത്.

മറയൂരിലെ മലമടക്കുകൾക്കിടയിൽ ഒരു ഗുരുവും ശിഷ്യനും തമ്മിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി നടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് 'വിലായത്ത് ബുദ്ധ'. പ്രണയവും രതിയും പകയും സംഘർഷം തീർക്കുന്ന പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി. ഡബിൾ മോഹനൻ എന്ന കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജും, ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവർ വേഷത്തിലെത്തിയ കോട്ടയം രമേശും എത്തുന്നു.വിലായത്ത് ബുദ്ധയുടെ സംവിധായകൻ ജയൻ നമ്പ്യാരും നിർമാതാവ് സന്ദീപ് സേനനും

അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന തമിഴ് നടനും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. തൊട്ടപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദാ കൃഷ്ണനാണ് നായിക. ജി.ആർ.ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

സംഗീതം - ജേക്ക്സ് ബിജോയ്. ഛായാഗ്രഹണം - അരവിന്ദ് കശ്യപ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലുസുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ്- രാജേഷ് മേനോൻ ,നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.

ഫോട്ടോ - സിനറ്റ് സേവ്യർ. പി.ആർ.ഓ - വാഴൂർ ജോസ്. ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Content Highlights: prithviraj sukumaran movie vilayath budha shooting started, g r indugopan, kottayam ramesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


Shashi Tharoor

2 min

തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ, മറ്റ് അജണ്ടയുണ്ടോ എന്ന് നിരീക്ഷിച്ച് നേതൃത്വം

Nov 26, 2022

Most Commented