മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്

ഡീയസ് ഈറെയ്ക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പൃഥ്വിരാജും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഐതിഹ്യങ്ങളും മിത്തുകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
‘സത്യത്തിനും മിഥ്യയ്ക്കും ഇടയിലുള്ള പോരാട്ടം ഉടൻ ആരംഭിക്കുന്നു’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. രാഹുൽ സദാശിവൻ തന്നെയാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയ മേനോൻ, കരൺ ജോഹർ, അദാർ പൂനവാല, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ്. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് ഒടിയൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
മലയാള സിനിമയുടെ കഥപറച്ചിൽ ശൈലിയോടുള്ള ആദരവാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹർ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമായ ഒടിയന്റെ കഥ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് സുകുമാരനും, വലിയ കാൻവാസിൽ ഈ ഫോക്‍ലോർ ചിത്രം ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ രാഹുൽ സദാശിവനും പറഞ്ഞു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, വാർത്താപ്രചരണം: ഹെയിൻസ്
Content Highlights: Director Rahul Sadasivan announced his next Pan-Indian movie Odiyan: The Age of Illusion starring Prithviraj Sukumaran and Manju Warrier. The mega project is jointly produced by Prithviraj Productions and Karan Johar's Dharma Productions.
Published: 16 Jun 2026, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented