
കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ റെക്കോർഡിട്ട് ഒടിയൻ. ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിനാണ് യൂട്യൂബിൽ വൻ വരവേല്പ് ലഭിച്ചിരിക്കുന്നത്. പുറത്തിറക്കി മൂന്നാഴ്ച കൊണ്ട് ഒരുകോടിയിലേറെ കാഴ്ചക്കാരെയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് സംവിധായകൻ വി.എ. ശ്രീകുമാർ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. RRR ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ... എന്നാണ് ശ്രീകുമാർ കുറിച്ചത്.
ഒടിയൻ ഹിന്ദി പതിപ്പിന്റെ ലിങ്കും സംവിധായകൻ ഒപ്പം ചേർത്തിട്ടുണ്ട്. ഹരികൃഷ്ണന്റേതായിരുന്നു ഒടിയന്റെ തിരക്കഥ. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം. ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മോഹൻലാലും ഒരു ഗാനം ആലപിച്ചിരുന്നു.
Content Highlights: odiyan hindi dubbing, va sreekumar menon facebook post, odiyan hindi in youtube
Published: 21 May 2022, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented