ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ ചിത്രമായ പ്രേംപാറ്റയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം. മമ്ത മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.

To advertise here,

ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ് . എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ കാസ്റ്റിംഗ് കോളിന് ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. ഈ കാസ്റ്റിങ്ങിലൂടെയാണ് സിനിമയിലെ പുതുമുഖ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്.

സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇർഷാദ് അലി, തസ്നി ഖാൻ, ജിബിൻ ഗോപിനാഥ്, ബിബിൻ പെരുമ്പിള്ളി , കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സൽമാനുൽ ഫർസി, ജോബിഷ്, ജയ ശങ്കർ, ഒമർ നവാസി എന്നിവർ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന പ്രേംപാറ്റ സെൻട്രൽ പിക്ചേഴ്‌സ് ആണ് തീയേറ്ററുകളിൽ എത്തിക്കുക. ചിത്രത്തിന്റെ മ്യൂസിക് അങ്കിത് മേനോൻ, ക്യാമറ രേണദിവെ, എഡിറ്റർ ആകാശ് ജോസഫ് വർഗീസ്, എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി, പ്രൊഡക്ഷൻ ഡിസൈൻ അനീഷ് നാടോടി, കോസ്റ്റ്യൂം സമീറ സനീഷ്, ലിറിക്‌സ് മുഹ്‌സിൻ പരാരി, സുഹൈൽ എം കോയ, മുത്തു, സംഘട്ടനം കലൈകിങ്‌സൺ, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, ഡാൻസ് കോറിയോഗ്രാഫി പ്രസന്ന മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, sfx ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് ശ്രീക് വാര്യർ, പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ, സ്റ്റിൽസ് സെറിൻ ബാബു, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്, പിആർഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.