‘ഗിരീഷ് വിളിച്ചാൽ നായികയ്ക്കും നായകനും പിറകിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന കഥാപാത്രമാവാനും ഞാൻ റെഡിയാണ്. നമുക്ക് ഒരു ജീവിതം തന്ന സംവിധായകനാണ്. നമ്മളെ എങ്ങോട്ടൊക്കെയോ എത്തിച്ച ചിത്രമാണ് പ്രേമലു. അതേ ടീമിനൊപ്പം അടുത്ത ചിത്രമെന്നത് സ്വപ്നസാക്ഷാത്കാരം തന്നെയാണ്’, പറയുകയാണ് പ്രേമലുവിലെ JK അഥവാ ആദിയായി പ്രേക്ഷകരെ കയ്യിലെടുത്ത ശ്യാം മോഹൻ. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ബത്ലഹേം കുടുംബയൂണിറ്റിലെ ഹരി ചാക്യാരായി തീയേറ്ററുകളിൽ ചിരി പടർത്തുകയാണിപ്പോൾ ശ്യാം. സിനിമാ വിശേഷങ്ങളുമായി ശ്യാം മാതൃഭൂമിക്കൊപ്പം ചേരുന്നു.

To advertise here,