
നടനും ഗായകനും റിയാലിറ്റി ഷോ ജേതാവുമായ പ്രശാന്ത് തമാങ്(43) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. സ്‌ട്രോക്ക് ആണ് മരണകാരണം.
2007-ലെ ഇന്ത്യൻ ഐഡൽ മൂന്നാം സീസൺ ജേതാവാണ് ഡാർജിലിങ് സ്വദേശിയായ പ്രശാന്ത്.
ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായ പ്രശാന്ത് കൊൽക്കത്ത പോലീസിൽ കോൺസ്റ്റബിളായി ജോലി ചെയ്തിരുന്നു. പോലീസ് ഓർക്കസ്ട്രയിൽ പ്രവർത്തിച്ചാണ് സംഗീതലോകത്ത് സജീവമാകുന്നത്.
റിയാലിറ്റി ഷോ വഴി ദേശീയശ്രദ്ധ നേടിയ പ്രശാന്തിന്റെ ആദ്യ ആൽബമായ 'ധന്യവാദ്' വലിയ ഹിറ്റായിരുന്നു. പിന്നാലെ, വിദേശത്തടക്കം സംഗീത പരിപാടികളിൽ സ്ഥിരം സാന്നിധ്യമായി.
2010-ൽ 'ഗോർഘ പൾട്ടാൻ' എന്ന നേപ്പാളി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ട പ്രശാന്ത് ടിവി ഷോകളിലും സാന്നിധ്യമായി. 'പാതാൾ ലോക് സീസൺ 2'-ൽ ഡാനിയൽ ലീച്ചോ എന്ന വേഷം വലിയതോതിൽ സ്വീകരിക്കപ്പെട്ടിരുന്നു.
Content Highlights: Prashant Tamang, Paatal Lok 2 Actor And Indian Idol 3 Winner, Dies At 43 In Delhi
Published: 11 Jan 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented