ദിലീപിന്റെ 148-ാം ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ ചടങ്ങും കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.

To advertise here,

സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. സിനിമയുടെ നിർമ്മാതാവ്  ആർ ബി ചൗധരിയുടെ മകനും തമിഴ് നടനുമായ ജീവ സ്വിച്ച് ഓൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

placeholder
ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംവിധായകൻ ജോഷി തിരി തെളിക്കുന്നു

സൂര്യ, കാർത്തി,മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത സുഭാഷ്  ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു. ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങൾ.

placeholder
ഡി 148 പൂജ ചടങ്ങിൽ തമിഴ് നടൻ ജീവ സംസാരിക്കുന്നു

ഛായാഗ്രഹണം -മനോജ്‌  പിള്ള, എഡിറ്റർ -ശ്യാം ശശിധരൻ,  സംഗീതം -വില്യം ഫ്രാൻസിസ്, ഗാനരചന -ബി ടി അനിൽകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സുജിത് ജെ നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ. ആർട്ട് ഡയറക്ടർ -മനു ജഗത്, മേക്കപ്പ് -റോഷൻ, കോസ്റ്റ്യൂം -അരുൺ മനോഹർ, സ്റ്റണ്ട്സ് -രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഡിസൈനർ -സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ -മോഹൻ 'അമൃത', പ്രോജക്ട് ഹെഡ് -സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, വി ഫ് എക്സ് -എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ -ഷാലു പേയാട്, ഡിസൈൻ -ആഡ്സോഫാഡ്സ്, വിതരണം -ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്.