
ലോക്കപ്പ് മുതൽ പോലീസ് സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലേക്കും നീളുന്ന ക്യാമറ കണ്ണുകൾ. പ്രഥമ ദൃഷ്ട്യാ തന്നെ പൂർണ്ണമായും പോലീസ് സ്റ്റോറി എന്ന ഫീൽ നൽകുന്ന ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ. പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ. പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും പന്തികേട് തോന്നിക്കുന്നു. പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ഷഹദ് ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച ചിത്രം പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണ്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബെംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.
പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: മനോജ് കുമാർ പി, ലൈൻ പ്രൊഡ്യൂസർ: ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ: ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, കലാസംവിധാനം: മകേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി.ആർ: ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ.
Content Highlights: Parvathy Thiruvothu makes her debut as a police officer in an investigative thriller. The film is directed by Shahad, produced by 11 Icons banner. The story centers on a female constable navigating her official duties. The ensemble cast includes Parthiban, Mathew Thomas, and Vinay Forrt. The movie is scheduled for a theatrical release on September 11
Published: 26 Jul 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented